നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് പത്തനംതിട്ട ജില്ലയിൽ മാർച്ച് 25 ന്

Kerala Pathanamthitta

പത്തനംതിട്ട – വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയിൽ നോർക്ക റൂട്ട്‌സ് പ്രത്യേക അറ്റസ്റ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കലക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന അറ്റസ്റ്റേഷൻ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ംംം.ിീൃസമൃീേെീ.ീൃഴ ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പിൽ സ്വീകരിക്കും. അന്ന് ദിവസം നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.

കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നൽകാനാകൂ. വിവരങ്ങൾക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളിൽ) നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91-8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ നോർക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *