പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 357 -മത് സ്നേഹഭവനം പന്തളം സ്വദേശിയായ എം .സി. ജോസ്,ലാലി ദമ്പതികളുടെ വിവാഹവാർഷിക സമ്മാനമായി വടക്കടത്തുകാവ് നെടിയ കാലായിൽ വിധവയായ രാധാമണിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വർഷങ്ങൾക്കു മുമ്പ് മകൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ ആവുകയും ഭർത്താവ് മരണപ്പെടുകയും ചെയ്തപ്പോൾ വീട് പൂർത്തീകരിക്കാൻ കഴിയാതെ പുറമ്പോക്കിൽ സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു രാധാമണി അസുഖബാധിതയായ അമ്മയോടും മകനോടും ഒപ്പം താമസിച്ചിരുന്നത്. വീട്ടുജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ മകൻറെ ചികിത്സയും അമ്മയുടെ ചികിത്സയും ദൈനംദിന ചിലവുകളും നടത്തുവാൻ ബുദ്ധിമുട്ടിയിരുന്ന രാധാമണിക്ക് സ്വന്തമായി ഒരു ഭവനം പണിയുവാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ജോസിന്റെയും ലാലിയുടെയും വിവാഹ വാർഷിക സമ്മാനമായി രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീലേഖ ഹരികുമാർ., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ., പ്രസന്നൻ കെ .,പൊന്നച്ചൻ വടക്കടത്തുകാവ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
ഡോ. എം .എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 357 -മത് സ്നേഹഭവനത്തിൻറെ താക്കോൽദാനച്ചടങ്ങ് എം സി ജോസ് , ലാലി ദമ്പതികൾ ചേർന്ന് നിർവഹിക്കുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

