ഇന്നത്തെ വേനൽ മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ചെങ്ങറ സമരഭൂമിയിൽ വയോധികൻ മരിച്ചു

Pathanamthitta
Print Friendly, PDF & Email

കോന്നി: ഇന്ന് പെയ്ത വേനൽ മഴക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ചെങ്ങറ സമരഭൂമിയിലെ താമസക്കാരൻ മരിച്ചു. കോന്നി ചെങ്ങറ സമരഭൂമിയിൽ 48-ാം നമ്പർ ശാഖയിൽ മണികണ്ഠ ഭവനത്തിൽ നീലകണ്ഠൻ . ആർ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
ഭാര്യ: ജാനമ്മ . മകൻ മണികണ്ഠൻ. മരുമകൾ: രമ്യ.

Leave a Reply

Your email address will not be published. Required fields are marked *