ഇന്നത്തെ കേരള സർക്കാർ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ

Kerala Trivandrum
Print Friendly, PDF & Email

ഇന്നത്തെ കേരള സർക്കാർ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ

*ഐ.ടി.ഐയിൽ അഭിമുഖം
കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിന് മാർച്ച് 27 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവ്. ടെക്സ്റ്റൈൽ ഡിസൈനിംഗ് / ഫാഷൻ ടെക്നോളജി / കോസ്റ്റ്യൂം ഡിസൈനിംഗ് ആന്റ് ഡ്രെസ് മേക്കിംഗിൽ വൊക്കേഷണൽ ബിരുദമോ ഡിപ്ലോമയും പ്രവൃത്തിപരിചയവുമാണ്  കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ്  ട്രേഡിലെ ഗസ്റ്റ് ഇൻസ്ട്രക്ടറിന് വേണ്ട യോഗ്യത. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് വൊക്കേഷണൽ ബിരുദം / ആർട്സ് – കൊമേഴ്സ് വിഷയത്തിലെ ബിരുദം അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിലെ ഡിപ്ലോമയും പ്രവർത്തിപരിചയവും വേണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.  ഫോൺ: 0471 2418317.

*സമ്മതപത്രം 24 വരെ നൽകാം
വയനാട് – ടൗൺഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ടവർക്ക് ടൗൺഷിപ്പിൽ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ  എന്നത് സംബന്ധിച്ച്  മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ലഭിക്കുന്ന സമ്മതപത്രത്തിൽ  പരിശോധനയും സമാഹരണവും ഏപ്രിൽ 13 ന് പൂർത്തിയാക്കും. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും കളക്ടറേറ്റിലും  വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും.

*പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം : പുതുക്കിയ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി അപേക്ഷ സമർപ്പിച്ചവരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ അന്തിമ മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300, 2332120, 2338487.

*അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ
പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. എംഎസ്ഡബ്യു ബിരുദധാരികൾക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 19 നകം nsehatheeramkannur@gmail.com ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847381696 .

*ഗസ്റ്റ് ഫാക്കൽറ്റി നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നതിനായി മണിക്കൂറിന് 500 രൂപ നിരക്ക് ഓണറേറിയം വ്യവസ്ഥയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയും നീറ്റ് പരീക്ഷ പരിശീലനത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് petctvm@gmail.com എന്ന മെയിൽ ഐഡിയിൽ മാർച്ച് 14 വരെ ബയോഡാറ്റ/ റെസ്യുമേ സമർപ്പിക്കാം. ഫോൺ: 9048058810.

*കെ.എ.എസ് പരീക്ഷാ പരിശീലനം.
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം), കോഴിക്കോട് കേന്ദ്രങ്ങളിൽ മാർച്ച് 20 ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷാ പരിശീലന ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് https://kscsa.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : തിരുവനന്തപുരം : 8281098863, 0471 – 2313065, 2311654, 8281098862, 8281098861, 8281098864, ആലുവ : 8281098873, കോഴിക്കോട് : 0495 – 2386400, 8281098870.

*പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ: ഏപ്രിൽ 30 നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിപ്രായം അറിയിക്കണം
ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ കക്ഷികളുടെ പ്രസിഡന്റുമാരുമായും പാർട്ടിയിലെ മുതിർന്ന അംഗങ്ങളുമായും ആശയവിനിമയം നടത്താനുള്ള താത്പര്യവും കമ്മീഷൻ അറിയിച്ചു. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സിഇഒമാർ, ഡിഇഒമാർ, ഇആർഒമാർ രാഷ്ട്രീയ പാർട്ടികളുമായി പതിവായി ആശയവിനിമയം നടത്തണമെന്ന് ഇലക്ഷൻ കമ്മീഷൻ അടുത്തിടെ വിളിച്ചു ചേർത്ത സമ്മേളനത്തിൽ നിർദേശിച്ചിരുന്നു. അത്തരം യോഗങ്ങളിലെ നിർദ്ദേശങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ പരിഹരിക്കണമെന്നും മാർച്ച് 31നകം കമ്മീഷന് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ കക്ഷികൾക്ക് കത്ത് അയച്ചിരുന്നു.

*സ്പോർട്സ് ക്വാട്ട അഡ്മിഷൻ : അപേക്ഷകൾ ക്ഷണിച്ചു
CEE-KEAM 2025 അദ്ധ്യായന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് എക്ലാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിലെ 5.2.16 പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ എൻട്രൻസ് എക്ലാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ സ്‌പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
2023 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലഘട്ടങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ / യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. പ്രസ്തുത വർഷങ്ങളിൽ കായിക രംഗത്തെ പ്രാവീണും തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകർ സ്‌പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്സ്) സാക്ഷ്യപ്പെടുത്തണം. 10.02.2020 ലെ സർക്കാർ ഉത്തരവ് നമ്പർ 42/2020/കാ.യുവ പ്രകാരമാണ് മാർക്ക് നിശ്ചയിക്കുന്നത്. എൻട്രൻസ് എക്ലാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള 2025 ലെ പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളൂ. അപൂർണ്ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ മാർച്ച് 22 വരെ സ്വീകരിക്കും. ഫോൺ നമ്പർ : 0471 2330167 / 2331546.

*വർക്കർ / ഹെൽപ്പർ ഒഴിവ്
മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മുണ്ടുപറമ്പ്, മൈലപ്പുറം കോളേജ് റോഡ് ക്രഷുകളിലേക്ക് സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9946422754.

*ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ് (ബുക്ക് ബൈൻഡിങ്) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50 വയസ്. പ്രതിദിന ഓണറേറിയം 730 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ആയതിന്റെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 14 രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം. ഇന്റർവ്യൂവിനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്തയും അനുവദിക്കില്ല. വിശദ വിവരങ്ങൾക്ക് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0471-2343618, 0471-2343241.

*മികച്ച നഴ്സുമാർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2024 വർഷത്തെ മികച്ച നഴ്സുമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടേയും മറ്റ് അനുബന്ധരേഖയുടേയും നാലു കോപ്പികൾ വീതം സമർപ്പിക്കണം. സംസ്ഥാന നഴ്സസ് അവാർഡ് 2024 സംബന്ധിച്ച മാർഗനിർദേശങ്ങളും മറ്റു വിവരങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഡി.എച്ച്.എസ് വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ, നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 20.

*അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീയുടെ നെടുങ്കണ്ടം ബ്ലോക്കിലെ മൈക്രോ എന്റർപ്രൈസ് റിപ്പോർട്ട് സെന്ററിലേക്ക് അക്കൗണ്ടന്റ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു
എം.കോം, ടാലി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിംഗ് മേഖലയിൽ ഒരു വർഷത്തെ് പ്രവ്യത്തിപരിചയം എന്നീ യോഗ്യതയുളള 18 നും 35 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക പരിഗണനയുള്ളതിനാൽ ഓക്‌സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്ന രേഖകൾ നൽകേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18 വൈകുന്നേരം 5 വരെ.
ഗ്രൂപ്പ് ചർച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം
അപേക്ഷകൾ അയക്കേണ്ട മേൽവിലാസം- ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ , സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി 685603 ,ഫോൺ 04862 232223.

*പൈനാവ് , മൂന്നാർ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് കരാർ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിൽ ഹൈ സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയിലടക്കം ആകെ 22 ഒഴിവുകളാണുള്ളത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിയ്ക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിന് ബാധകമാണ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയ്ക്ക് ശേഷമാകും കൂടിക്കാഴ്ച്ച. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസ്സൽ രേഖകളും അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2026 മാർച്ച് 31 വരെയായിരിയ്ക്കും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയ്ക്ക് ആൺ/പെൺ തിരിച്ച് നിയമനം നടത്തുന്നതാണ്. അപേക്ഷകൾ പ്രോജക്റ്റ് ഓഫീസ്സർ, ഐ.റ്റി.ഡി.പി. ഇടുക്കി, ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, പിൻ-685584 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഏപ്രിൽ 15 വൈകീട്ട് 4. മണി.കൂടുതൽ വിവരങ്ങൾക്ക് 04862 222399.

*ബാലഭവനിൽ താൽകാലിക നിയമനം
തൃശ്ശൂർ ജവഹർ ബാലഭവനിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിലേക്ക് ടീച്ചർ (ചിത്രകല, സംഗീതം, ശിൽപ്പകല, നാടൻപാട്ട്), അസിസ്റ്റന്റ് (ജൂഡോ, കമ്പ്യൂട്ടർ, നൃത്തം, ഗിറ്റാർ, കുങ്ങ്ഫു, ആയ, സ്വീപ്പർ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 20 ന് രാവിലെ 10 ന് ബാലഭവൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2332909 .

Leave a Reply

Your email address will not be published. Required fields are marked *