ബന്ധുവീട്ടിൽ കല്യാണത്തിന് പോയ വയോധികൻ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം ; കുട്ടിയുടെ മൊഴിപ്രകാരം വയോധികൻ അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂർ: കല്യാണസൽക്കാരത്തിന് ബന്ധുവീട്ടിൽ തുണക്ക് പോയ വയോധികനെ പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് വയലാ ചാമക്കാല വീട്ടിൽ തമ്പി (63) യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അനാവശ്യ രീതിയിൽ സ്പർശിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിന് കുട്ടിയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. വയലായിൽ കല്യാണ ചടങ്ങിന് പോയി തിരികെ വരുമ്പോൾ കുട്ടിയെയും അമ്മയുടെ സഹോദരിയെയും വീട്ടിലേക്ക് കൊണ്ടാക്കാൻ വന്നതായിരുന്നു പ്രതി. ഒപ്പം നടക്കുന്നതിനിടെ കുട്ടിയുടെ നേർക്ക് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി കൂടെയുണ്ടായിരുന്ന വല്യമ്മയുടെ കയ്യിൽ പിടിച്ച് പിന്നീട് നടന്നു. ഇയാൾ ഉപദ്രവിക്കുമെന്ന് പേടിച്ചു ബഹളം വച്ചില്ല. പിന്നീട് സംഭവം സഹോദരിയെ വിളിച്ച് അറിയിക്കുകയും, ഏനാത്ത് പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടനടി വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *