വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Pathanamthitta
Print Friendly, PDF & Email

പന്തളം – തോന്നല്ലൂർ പ്ലാന്തോട്ടത്തിൽ ഷാഹുൽ ഹമീദ് റാവുത്തറുയുടെ ഭാര്യയായ നെഷീജാൻ (65 ) നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ കുളനട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദിൽ കബറടക്കി. പന്തളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
മക്കൾ – അൻവർഷാ (യു.എസ്.എ), ഷഹന (കോട്ടയം ) മരുമക്കൾ – രേഷ്മ (യുഎസ്.എ), ഹാരിസ് (കോട്ടയം )

 

Leave a Reply

Your email address will not be published. Required fields are marked *