പത്തനംതിട്ട : ജില്ലയിലെ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12 മത് വാർഷികത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖകർക്ക് നൽകുന്ന പുരസ്കാരങ്ങൾ പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും, സംവിധായകനുമായ കവിയൂർ ശിവപ്രസാദ് വിതരണം ചെയ്തു. നാടക സംവിധായകനായ കലാനിലയം അനന്ത പദ്‌മനാഭനെയും പുരസ്‌കാരത്തിനായി പരിഗണിച്ചത് വേറിട്ടൊരു അംഗീകാരമായി. നാടക സെറ്റിൽ സിനിമ നിർമ്മിച്ച പ്രഗത്ഭനായ കലാനിലയം കൃഷ്ണൻ നായർ ( തനിനിറം കൃഷ്ണൻ നായർ ) മകനാണ് കലാനിലയം അനന്തപദ്മനാഭൻ. ഒട്ടേറെ സിനിമാ നടീ നടന്മാരുടെ ആദ്യ അഭിനക്കളരിയായിരുന്ന കലാനിലയം നാടക സംഘവുമായി അച്ഛന്റെ കൈപിടിച്ച് നടന്നു തുടങ്ങിയ അദ്ദേഹത്തിൻറെ പ്രയാണം. പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു 50 വർഷത്തിലേറെയായുള്ള അദ്ദേഹത്തിൻറെ ജീവിതത്തിനു തന്നെ പത്തനംതിട്ടയിൽ നിന്ന് കിട്ടിയ അംഗീകാരമായി ഈ പുരസ്കാരം. ഇപ്പോൾ പത്തനംതിട്ടയിൽ നടന്നുവരുന്ന രക്തരക്ഷസ് എന്ന കലാനിലയം നാടകം മാർച്ച് 2 വരെ പ്രദർശനം ഉണ്ടായിരിക്കും. അടുത്ത ക്യാമ്പ് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രമതാനത്താണ്.



പുരസ്‌കാരത്തിന് അർഹരായവർ ബ്ലെസി ( സിനിമ ) ,വർഗ്ഗീസ് സി. തോമസ് ( മാധ്യമം ), അഡ്വ. ഓമല്ലൂർ ശങ്കരൻ (ജനപ്രതിനിധി ) , അനന്ത പത്മനാഭൻ ( നാടകം) , പി.എസ്. രാജേന്ദ്ര പ്രസാദ് ( സിനിമ തിയേറ്റർ ) ,വിനോദ് ഇളകൊള്ളൂർ ( സാഹിത്യം), പാർവ്വതി ജഗീഷ് ( ഗായിക ) , സുരേഷ് നന്ദൻ ( സംഗീതം ) , ജി.കെ. നന്ദകുമാർ ( സിനിമ ഛായാഗ്രഹകൻ) എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കപ്പെട്ടത്.

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. സക്കീർ ശാന്തി , അഡ്വ പി.സി. ഹരി , അഡ്വ. ജോർജ്ജ് വർഗ്ഗീസ് , രജീല ആർ. രാജം , വിഷ്ണു ജയൻ , കെ.പി. രവി , രാജേഷ് മലയാലപ്പുഴ , പ്രശാന്ത് ശ്രീധർ , കെ.സി. വർഗ്ഗീസ് , നിസാം നൂർമഹൽ , റോയി വർഗ്ഗീസ് , മനോജ് കുഴിയിൽ , സൈമൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു .


