യു.കെ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുക്തമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് നടത്തിയ ശിവരാത്രി നൃത്തോത്സവത്തിനു സമാപനമായി. ആശ ഉണ്ണിത്താൻ, വിനോദ് നായർ, ശങ്കരി മൃദ, നീലിമ വർമ, ജിത അരവിന്ദ്, ശാലിനി ശിവശങ്കർ, ഡയാന അനിൽ, സുജാത മേനോൻ എന്നിവർ നേതൃത്വം നൽകി.
യു.കെ യിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും ഹൈന്ദവരായ ജാതി മത വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് പരിപാടികളിൽ പങ്കെടുത്തത്. ഹൈന്ദവം എന്നത് ഇന്ത്യ എന്ന രാജ്യത്തിന്റെ സംസ്കാരമാണെന്ന് തെളിയിക്കുന്നതാണ് എല്ലാവരിൽ നിന്നുമുള്ള ഈ പ്രാതിനിധ്യം.


