മല്ലപ്പള്ളി – കോട്ടങ്ങൽ സർക്കാർ എൽ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ഒരു കോടി രൂപയാണ് കെട്ടിടത്തിനായി സർക്കാർ അനുവദിച്ചത്. നാല് ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉൾപ്പെടുന്ന കെട്ടിടം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. റാന്നിയിൽ സൗജന്യ പിഎസ്‌സി പഠനപദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പ്രധാനാദ്ധ്യാപിക മിനി എലിസബത്ത് ജോൺ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


