പത്തനംതിട്ട ജില്ലയിൽ കള്ള് ഷാപ്പ് ഓൺലൈൻ വിൽപന

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിൽ 2025-26 വർഷ കാലയളവിൽ വിൽപ്പനയിൽ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ ഓൺലൈൻ വിൽപന നവംബർ ഏഴിന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വിൽപനയാണ് നടത്തുന്നത്. ഒറ്റതവണ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ഒക്ടോബർ 27 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഓൺലൈനായി നവംബർ മൂന്നിനും നാലിനും സ്വീകരിക്കും. പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും പത്തനംതിട്ട എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും വിവരം ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. ഫോൺ: 0468 2222873.

Leave a Reply

Your email address will not be published. Required fields are marked *