തിരുവല്ല: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടിൽ ജെബിൻ (34) ആണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് കൊണ്ടുപോകാനാണ് പ്രതി ശ്രമിച്ചത്. ബസ് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമം തടയുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജെബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.
*ഈ അടിച്ച മദ്യത്തിന്റെ കെട്ട് വിടുമ്പോൾ ഈ ചെയ്ത മണ്ടത്തരം ഓർത്തിട്ട് പശ്ചാത്തപിച്ചാൽ വല്ല പ്രയോജനവും ഉണ്ടോ ?
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ്. തിരുവല്ലയിൽ നിന്നും റാന്നിയിലേക്ക് പോയ ബസ് യാത്രക്കാരന്റെ വീടിന്റെ പടിക്കൽ നിർത്തിയില്ല.
ബസ് തിരിച്ചു വന്നപ്പോൾ അദ്ദേഹം ഒരു തെങ്ങ് വെട്ടി റോഡിലിട്ട് ആ ബസ് തടഞ്ഞു. അവസാനം ‘വലിയ’ ഒരു ഫൈൻ കൊടുത്തു തടിയൂരി എന്ന് കഥ. !!


