റാന്നിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ മരിച്ചു

Crime
Print Friendly, PDF & Email

റാന്നി – മഠത്തുമുഴി പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പെരുനാട് മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളിയായ ജിതിന്‍ കൊല്ലപ്പെട്ടക്കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ പ്രധാന പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലക്കുപിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍, ഈ സാധ്യത പോലീസ് തന്നെ തള്ളുകയാണ്. ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ളത് സുഹൃത്തുക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *