പത്തനംതിട്ട – ജില്ലയിൽ കണിയൊരുക്കാൻ വിഷുക്കണിയിൽ പ്രഥമനായ കണിവെള്ളരി വിളവെടുപ്പിനായി വിത്തിട്ടു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തോലുഴം ഹരിത സംഘം. വെള്ളരി വിത്ത് പാകി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു.
തോലുഴം ഹരിതസംഘം പ്രവർത്തിക്കുന്ന പാറക്കര വാർഡിലായി 50 സെന്റ് വീതമുള്ള രണ്ട് ഇടങ്ങളിലായാണ് വെള്ളരി കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി മേടവിഷുവിനു കണി കാണാൻ കണി വെള്ളരി വിളവെടുത്ത അതേ കർഷകർ തന്നെയാണ് ഇക്കുറിയും കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി വിദ്യാധരപണിക്കർ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി, പന്തളം കൃഷി ഡയറക്ടർ എസ് കവിത, കൃഷി ഓഫീസർ സി. ലാലി, തോലുഴം ഹരിതസംഘം പ്രസിഡന്റ് എൻ ജി പ്രസാദ്, സെക്രട്ടറി, മോഹൻകുമാർ, കർഷകർ എന്നിവർ പങ്കെടുത്തു.


