പതിനാലുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയയാളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.

Crime
Print Friendly, PDF & Email

പെരുനാട്: വടശേരിക്കര കാവില്‍ വീട്ടില്‍ അനീഷ് (43) ആണ് പിടിയിലായത്. അവിവാഹിതനാണ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതി ലൈംഗിക ഉദ്ദേശത്തോടു കൂടി രണ്ടുവര്‍ഷം മുമ്പ് സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.

ഫെബ്രുവരി ഒന്ന് വരെയുള്ള കാലയളവിനിടയില്‍ ഇയാള്‍ കുട്ടിയോട് ഇത്തരത്തില്‍ പെരുമാറി. കഴിഞ്ഞ ദിവസം പോലീസ് കുട്ടിയുടെ മൊഴി എടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പെരുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *