പത്തനംതിട്ട: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങളും കൈക്കലാക്കി വരൻ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി പോലീസിൽ. എന്നാൽ, താൻ വിവാഹം കഴിച്ചത് ട്രാൻസ്‌ജെൻഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരൻ പിറ്റേന്ന് എമർജൻസി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുമ്പോൾ സത്യം അറിയാതെ അന്തം വിട്ട് നിൽക്കുകയാണ് റാന്നിയിലെ നാട്ടുകാർ.
ഇറ്റലിയിൽ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23 നാണ് കടുത്തുരുത്തിയിൽ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക് മടങ്ങി. യുവതിയെ save the date ന്റെ പേരിൽ ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങൾ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകി. ഇതോടെയാണ് വരന്റെ ബന്ധുക്കളിൽ ചിലർ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരൻ ഞെട്ടിയത്രേ. പാന്റ്‌സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലിൽ കിടക്കുന്നു. അന്ന് പകൽ താൻ വിവാഹം ചെയ്ത യുവതിയാണതെന്ന തിരിച്ചറിവിൽ യുവാവ് ഞെട്ടി. വിവാഹത്തിന് വധുവിന്റെ കഴുത്തിൽ അണിയിച്ച അഞ്ചു പവന്റെ താലിമാല വല്ല വിധേനെയും ഊരി വാങ്ങി പിറ്റേന്ന് തന്നെ വധുവിന്റെ വീട്ടിൽ കൊണ്ടാക്കി. വധുവിന് മാതാവ് മാത്രമേയുള്ളു. ട്രാൻസ്‌ജെൻഡർ ആണെന്ന വിവരം മറച്ചു വച്ച് വധുവിന്റെ വീട്ടുകാർ യുവാവിനെ പറ്റിച്ചുവെന്നാണ് പരാതി.
*ശബ്ദസന്ദേശം ഇങ്ങനെ:
വിവാഹം കഴിഞ്ഞ് കടുത്തുരുത്തിയിൽ വധുവിന്റെ വീട്ടിലായിരുന്നു പോകേണ്ടിയിരുന്നത്. ദൂരക്കൂടുതൽ ആയതിനാൽ അന്ന് വരന്റെ വീട്ടിൽ തന്നെ തങ്ങാൻ തീരുമാനിച്ചു. രാത്രിയിൽ ആഭരണം അണിയണ്ട എന്ന് പറഞ്ഞ് അതെല്ലാം അവിടെ ഊരി വാങ്ങി വച്ചു. വരൻ ഇട്ട അഞ്ചു പവന്റെ മാലയും ഊരിവാങ്ങി. രാത്രി മുറിയിൽ കടന്നു ചെന്നപ്പോൾ ഒരു പാന്റ് മാത്രം ഇട്ടു കിടക്കുന്ന ആളിനെ കണ്ടു. വരൻ ഞെട്ടി, വിഷമിച്ചു. കാര്യങ്ങൾ സംസാരിച്ചു. വഞ്ചനയാണെന്ന് മനസിലായി. നാളെ പെങ്ങളുടെ വീട്ടിൽ വിരുന്നുണ്ടെന്ന് പറഞ്ഞ് വധുവിനെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ടു വിട്ട ശേഷം യുവാവ് അടിയന്തിരമായി ടിക്കറ്റ് എടുത്ത് ഇറ്റലിക്ക് പോവുകയായിരുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. സത്യം എന്തെന്ന് അറിയാതെ റാന്നിയിയിലെ നാട്ടുകാരും. !!


