തകർന്നു തരിപ്പണമായി കൊച്ചാലുമൂട് – പൊയ്കയിൽപ്പടി റോഡ്

Kerala Pathanamthitta

കുമ്പനാട് – കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊച്ചാലുമൂട് – പൊയ്കയിൽപ്പടി റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

പൊതുമരാമത്തിന്റെ ഉടമസ്ഥയിലുള്ള പുത്തൻകാവ് ഇരവിപേരൂർ റോഡിന്റെ ഭാഗമായി കിടക്കുന്ന കൊച്ചാലുമൂട് മുതൽ പൊയ്കയിൽപടി വരെയുള്ള ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഈ റോഡിൽ കൂടി നടന്നു പോകൻ പോലും പറ്റാത്ത അവസ്ഥയിലാണ്. നിലവധി വാഹനങ്ങൾ ഇവിടെ കുഴികളിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഈ റോഡിന്റെ ഭാഗമായ രണ്ട് മേജർ കലുങ്കുകളും ഭാരവാഹനങ്ങൾ കയറി ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. ഇതുമൂലം കലുങ്ക് റോഡ് ഇരുത്തി തുടങ്ങിയിട്ടുണ്ട്. ഇതു മൂലം ചെറിയ മഴ സമയത്തു പോലും ഈ ഭാഗത്ത് റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ്. സമീപ പട്ടണങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് ആളുകളും നിരവധി സ്കൂൾ വാഹനങ്ങളും മുഖ്യമായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പിആർഡിഎസ് അസ്ഥാനത്തിന് സമീപം കൂടി പോകുന്ന ഈ റോഡിനെയാണ് അവിടെയെത്തുന്ന തീർത്ഥാടകരും മുഖ്യമായി ആശ്രയിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രധാന പാതയിൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തനമോ പാച്ച് വർക്കുകളോ ചെയ്തിട്ട് വർഷങ്ങളായി. ആധുനിക രീതിയിൽ ഈ റോഡ് ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് നെല്ലിമല പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരി റവ പ്രേം ജോൺ പി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുബിൻ നീറുംപ്ലാക്കൽ, പാസ്റ്റർ തോമസ്കുട്ടി, തോമസ് ജേക്കബ്, ബിജി ജോൺ, സെക്രട്ടറി ജോൺ മാത്യു, രാജു അമ്പൂരാൻ, ജോയി വാക്യപ്പടിക്കൽ, ബിനു വാഴുവേലിൽ, ജോൺ വർഗീസ്, ജിജി കൊണ്ടൂർ, സണ്ണി അഞ്ചനാട്ട് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:
കൊച്ചാലുമൂട് പൊയ്കയിൽപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിമല പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരി റവ പ്രേം ജോൺ പി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *