ബിജു കുമ്പഴയുടെ വരികൾ പൊതു അറിവിലേക്കായി ഷെയർ ചെയ്യുന്നത് നല്ലതാണെന്നു തോന്നി !!
പല വട്ടം പറഞ്ഞ കാര്യം ഒരിക്കൽ കൂടി പറയുന്നു..
കേൾക്കാൻ ചെവി ഉള്ളവർ കേൾക്കുക..
ഇന്ന് മുളക്കുഴ നിന്ന് പത്തനംതിട്ടക്ക് വരുന്നു.. യാത്രയിൽ ഒരു അപകടം ശ്രദ്ധയിൽ പെട്ടു. പുത്തൻകാവ് ജങ്ഷനിൽ..
രണ്ട് സ്കൂട്ടർ ഇടിച്ചു കിടക്കുന്നു.. ആളുകൾ കൂടി നിൽക്കുന്നു..
സൈഡിൽ വാഹനം നിർത്തി ഇറങ്ങി നോക്കി..
ഒരു ചേച്ചി ഇരുന്നു കരയുന്നു.. പേരോ നാടോ ഒന്നും അറിയില്ല കാലിനു നീര് ഉണ്ട്..കാല് മടക്കാൻ വയ്യ.. വരൂ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോൾ ആരോ പറഞ്ഞു പോലീസ് വരാതെ പോകണ്ട എന്ന്.. ഞാൻ ആ ചേച്ചിയോട് പറഞ്ഞു പോലീസ് വരും, അവരുടെ കാര്യങ്ങൾ അവർ ക്ലിയർ ആക്കും.. പരിക്ക് പറ്റിയവർ വന്നു വാഹനത്തിൽ കയറൂ എന്ന്.. വാഹനം തിരിച്ചു ആരൊക്കെയോ ചേർന്ന് ആ ചേച്ചിയേ വണ്ടിയിൽ കയറ്റി.. കാലിന്റെ ഉള്ളിലെ അവസ്ഥ എന്തെന്ന് അറിയാത്തത് കൊണ്ട് കാൽ മടങ്ങാതെ തന്നെ കയറ്റാൻ ഉള്ള നിർദേശം അവിടെ നിന്നവർ ചെയ്തു..
ഹസർഡ് ലൈറ്റ് ഇട്ട് ഹെഡ് ലൈറ്റ് ഇട്ട് ഞാൻ വാഹനം ആ ചേച്ചിയുടെ ആവശ്യപ്രകാരം ചെങ്ങന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്ന സ്കൂളിലേക്ക്..
എന്നാൽ ഹസർഡ് ലൈറ്റ് ഇട്ട് ഹെഡ് ലൈറ്റും ഇട്ട് ലോങ്ങ് ഹോണും അടിച്ചു പോയ എന്റെ വണ്ടിക്ക് ചിലർ സൈഡ് തരാതെ കുറച്ച് നേരം പോയി ( ഇങ്ങനെ പോയത് ഒരു അപകടം പറ്റിയ ആൾ ആണ്.. അവർക്ക് ഉള്ളിൽ എന്തൊക്കെ പരിക്ക് ഉണ്ടെന്ന് അറിയില്ല. എത്രയും വേഗം അവർക്ക് വേണ്ട വൈദ്യ സഹായം നൽകുക എന്ന ചിന്ത കൊണ്ട് മാത്രം ആണ് 🙏)അങ്ങനെ പോകും വഴി ആ ചേച്ചി പറഞ്ഞു അറിഞ്ഞു ഒരു പയ്യൻ വെള്ളം അടിച്ചു അവൻ ഓടിച്ച സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു..
ചേച്ചി ചെന്ന് മറിഞ്ഞ ആ സ്കൂട്ടറിൽ തട്ടി ചരിഞ്ഞു എന്ന്..
അവനും തലക്ക് മുറിവ് ഉണ്ടെന്ന് 😥
അത് അറിഞ്ഞിരുന്നു എങ്കിൽ അവനെയും ഒന്നിച്ചു കൊണ്ടുവരാമാരുന്നു എന്ന് പറഞ്ഞു മുന്നോട്ട്..
അവസാനം ഹോസ്പിറ്റലിൽ.. അവിടെ ഗേറ്റിൽ ഒരു വനിത ഓഫിസർ ( പോലീസ് ആണോ സെക്യൂരിറ്റി ആണോ അറിയില്ല.. കാക്കിയാണ് വേഷം )കാര്യം പറഞ്ഞു.. ആ മാം ഓടി പോയി ഒരു വീൽ ചെയർ കൊണ്ട് വന്നു.. കാല് മടക്കാൻ വയ്യാത്ത ആ ചേച്ചിയേ ഞാനും ആ മാമും ചേർന്ന് ഒരു കണക്കിൽ ആ വീൽ ചെയ്യറിൽ കയറ്റി (അവിടെയും ഇത് കണ്ടു നിൽക്കാൻ ഒരു കൂട്ടം ആളുകൾ )
ഉടൻ തന്നെ ഡ്യൂട്ടി ഡോക്റ്ററിന്റെ മുറിയിലേക്ക് .
ഡോക്ടർ ഒരു ചെറുപ്പക്കാരൻ.. എന്റെ പേര് ഡീറ്റെയിൽസ് ചോദിച്ചു, കൊടുത്തു.. സിവിൽ ഡിഫൻസ് ID കാർഡ് ഉൾപ്പെടെ കാണിച്ചു.. അതെല്ലാം അദ്ദേഹം എഴുതി വെച്ചു… ഉടനെ അദ്ദേഹം വന്നു ഈ അപകടത്തിൽ പെട്ടത് കൊണ്ടും കാലിന്റെ വേദന കൊണ്ടും പേടിച്ചിരുന്ന ചേച്ചിയേ പേടിക്കണ്ട ഞങ്ങളൊക്കെ ഇല്ലേ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു..ഉടനെ കൂടെ ഉള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകി..
ഇതിനിടക്ക് ആ ചേച്ചി പറഞ്ഞു എന്റെ മൊബൈൽ ഓഫ് ആണ്.. മോനോട് പറഞ്ഞിട്ടുണ്ട് മോൻ ഉടനെ വരും എന്ന്…
ഞാൻ ആണേൽ ഇന്ന് നല്ല ബിസി ഷെഡ്യൂൾ.. ഒത്തിരി നേരം അവിടെ ചിലവഴിക്കുക സാധ്യം അല്ല.. ഡോക്ടർ സംസാരിച്ചപ്പോൾ ഒരു ക്രിട്ടികൽ അവസ്ഥ ആയി തോന്നിയും ഇല്ല..വിവരം ഡോക്റ്ററിനോട് പറഞ്ഞു.. അദ്ദേഹം സർ പൊക്കോളൂ ഞങ്ങൾ ഹാൻഡിൽ ചെയ്യാം എന്ന് ഉറപ്പ് നൽകി..
എന്നിട്ടും സമാധാനം വരാതെ പുത്തൻകാവിൽ ഉള്ള എന്റെ അച്ചാച്ചൻ Jose K George അച്ചാച്ചനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.. മകൻ വരുന്ന വരെ ഒരു ബൈസ്റ്റാൻഡറേ ക്രമീകരിക്കാമോ.. നമ്മുക്ക് നോക്കാം ബിജു എന്ന് മറുപടി.. പിന്നീട് ഞാൻ പത്തനംതിട്ടക്ക്..
ഇത്രയും നീണ്ട വിവരണം നൽകിയത് സ്വയം പുകഴ്ച്ചക്ക് അല്ല.. ഒരു അപകടം പറ്റുമ്പോൾ അവരുടെ പുറമെ ഉള്ള മുറിവുകൾ മാത്രം നോക്കി അല്ല അവരെ പരിചരിക്കേണ്ടത്.. നിയമ പരമായി ഉള്ള കാര്യങ്ങൾ പോലീസ് ചെയ്യും.. പക്ഷെ എത്രയും വേഗം അവർക്ക് വേണ്ട വൈദ്യ സഹായം നൽകുവാൻ കൂടി നിൽക്കുന്നവർ ശ്രദ്ധിക്കണം.. നൂറു കണക്കിന് കിലോമീറ്റർ ഒന്നും ഓടി നിങ്ങൾ പെട്രോൾ കളയണ്ട.. അപകടം പറ്റിയവരെ ഏറ്റവും അടുത്തുള്ള ഒരു ക്ലിനിക്കിൽ എങ്കിലും എത്രയും വേഗം എത്തിക്കാൻ ശ്രമിക്കണം..ബാക്കി അവർ ചെയ്തുകൊള്ളും..
അതിനു പോലീസ് കേസ് ഒന്നും നമ്മുക്ക് വരില്ലന്നെ.. സത്യം… ഒരു ജീവനിലും വലുതാണോ കൂടി പോയാൽ മൂന്നോ നാലോ ലിറ്റർ പെട്രോൾ…
നമ്മുടെ ആരും അല്ലെങ്കിലും അവരും ആരുടെയൊക്കെയോ ആരൊക്കെയോ അല്ലെ 🙏🙏
(ഇതിന്റെ ഒന്നും ഫോട്ടോ ഇല്ല 🙏🙏ഫോട്ടോയിലും വലുതാണ് ജീവൻ.. ഈ ചേച്ചിയുടെ പേരോ മറ്റു ഡീറ്റെയിൽസോ എനിക്ക് അറിയില്ല 🙏🙏)
വായിക്കുന്നവർക്ക് വേണ്ടി..
അപകടം പറ്റുന്നവർക്ക് എത്രയും വേഗം വൈദ്യ സഹായം കിട്ടുവാൻ ശ്രമിക്കുക..
അപകടം പറ്റിയ ഒരു വ്യക്തിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് കൊണ്ട് നിങ്ങൾക്ക് യാതൊരു നിയമ നടപടിയും നേരിടേണ്ടി വരില്ല..
ആംബുലൻസ് അല്ല എങ്കിലും ഹസർഡ് ലൈറ്റ് ഇട്ട് ഹെഡ് ലൈറ്റ് ഇട്ട് ലോങ്ങ് ഹോൺ അടിച്ചു വരുന്ന ഒരു വാഹനം കാണുമ്പോൾ അത് എമർജൻസി ആണെന്ന് മനസിലാക്കി അൽപ്പം ഒന്ന് ഒതുങ്ങി കൊടുക്കുക…
കാരണം ആ ഒരു മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ലാഭം ഇല്ലങ്കിലും ആ ഒരു മിനിറ്റ് കൊണ്ട് ഒരു ജീവൻ തിരിച്ചു പിടിക്കാൻ സാധിക്കും..
(അപകടത്തിന്റെ അവസ്ഥ കണ്ടു അത് അനുസരിച്ചു പ്രവർത്തിക്കുവാൻ വേണ്ട അറിവും ഈ ധൈര്യവും ഈ മുൻകരുതലും എല്ലാം എനിക്ക് കിട്ടിയത് കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെ കേരള സിവിൽ ഡിഫൻസ് ടീം ട്രൈനിങ്ങിൽ നിന്ന് ❤❤💪💪)
സ്നേഹത്തോടെ
ബിജു കുമ്പഴ.. 🙏🙏
What do you feel about this post?
Like
Love
Happy
Haha
Sad

