കുട്ടി ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി പൂർത്തിയാക്കി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയും വികാസവും ലക്ഷ്യമാക്കി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 397 കുട്ടികളുടെ പരിശീലനം പൂർത്തിയായി. കൗമാരക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാർദ്ദപരമായി എത്തിച്ചേരുന്നതിനു തിരഞ്ഞെടുത്ത കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനുള്ള പ്രത്യേക പരിപാടിയാണ് പിയർ എജ്യൂക്കേറ്റർ പദ്ധതി. ആസൂത്രിതവും സൗഹൃദപരവുമായ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൗമാരക്കാർക്കിടയിൽ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്‌കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുത്ത് കൗമാരക്കാരെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പരിശീലനം നൽകുകയാണ് ആദ്യ ഘട്ടം . കൗമാര പ്രായത്തിലുള്ള ചില കുട്ടികളെങ്കിലും പങ്കുവെക്കാൻ മടിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കുകയും അവരുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന തരത്തിൽ വിശ്വസ്ത സുഹൃത്തുക്കൾ ആയി പിയർ എഡ്യൂക്കേറ്റർ മാരായി പരിശീലനം ലഭിച്ച കുട്ടികൾ പ്രവർത്തിക്കും. ഇത്തരത്തിൽ കൗമാരക്കാർക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരെ ഒപ്പം ചേർത്ത് നിർത്തുന്നതാണ് പിയർ എഡ്യൂക്കേറ്റർ പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജില്ലയിൽ 796 വിദ്യാർത്ഥികൾക്ക് പിയർ എഡ്യൂക്കേറ്റർ പരിശീലനം നൽകിയിരുന്നു. ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിൽ നടന്ന പരിപാടിയിൽ പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള യൂണിഫോമും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ് – ഡോക്ടർ –
കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയും വികാസവും ലക്ഷ്യമാക്കിയുള്ള പിയർ എഡ്യൂക്കേറ്റർ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *