സമൂഹത്തിന്റെ നിലനിൽപിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta
Print Friendly, PDF & Email

അടൂർ – സമൂഹത്തിന്റെ നിലനിൽപിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ അഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനംഅടൂർ സർക്കാർ ഗേൾസ് സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. ഭൂമിയുടെ നിലനിൽപിന് വൃക്ഷങ്ങൾ അനിവാര്യമാണ്. പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യത്തിലൂടെ ശുദ്ധവായു കുറയുന്നു. പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം ശക്തമാക്കണം. വിമുക്തി മിഷനിലൂടെ എക്സൈസ് ലഹരിക്കെതിരെ നിരവധി പ്രവർത്തനം സംഘടിപ്പിക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും ലഹരിക്കെതിരെ ജനങ്ങളിൽ അവബോധവും സൃഷ്ടിക്കുന്നതിന് ഊർജിത പ്രവർത്തനമാണ് നടത്തുന്നത്. അടൂർ സർക്കാർ ഗേൾസ് സ്‌കൂളിൽ ബാസ്‌കറ്റ്‌ബോൾ കോർട്ടിനുള്ള തുക അനുവദിക്കുമെന്നും അദേഹം പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി.

പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി ബി ബാബു ലഹരിവിരുധ പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, സ്‌കൂൾ പ്രിൻസിപ്പൽ സി എം മഞ്ജു, പ്രധാനാധ്യാപിക ജെ നിഷ, പിടിഎ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *