വയൽവാരം കുടുംബയോഗ വാർഷികം

Pathanamthitta

അടൂർ – എസ്എൻഡിപി യോഗം അടൂർ യൂണിയൻ 1255 പാറക്കര – ഇടമാലി SNDP ശാഖാ യോഗത്തിലെ വയൽവാരം കുടുംബയോഗ വാർഷികം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ഹരിലാൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി പി. കെ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് സ്നേഹലത സത്യദാസ്, വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി ബാബു, ഇതര കുടുംബയോഗം ഭാരവാഹികളായ കെ. സുരേന്ദ്രൻ, സുജ സുരേന്ദ്രൻ, പ്രമീള ശോഭകുമാർ, കെ. എം ഗോപാലകൃഷ്ണൻ കുടുംബയോഗം കൺവീനർ കവിതാ കമലൻ, മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനർ മണിയമ്മ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറി വി. എസ്. സുനിൽകുമാർ കുമാരനാശാൻ സ്മാരക പ്രഭാഷണം നടത്തി. ഏറ്റവും നല്ല കർഷകനുള്ള അവാർഡ് നേടിയ ആനന്ദൻ, പുത്തൻവീട്ടിലിനെ ചടങ്ങിൽ ആദരിച്ചു. മുൻ യൂണിയൻ കൗൺസിലറായിരുന്ന നാരായണൻ, ലേഖാസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് SSLC ക്ക് മികച്ച വിജയം നേടിയ ധ്യാൻ നിഷാന്തിന് നൽകി.

വിദ്യാ രാജു സ്വാഗതവും, രജനി രാജൻ നന്ദിയും രേഖപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *