പത്തനംതിട്ട ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കി ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചൂടേറിയ അന്തരീക്ഷത്തിനിടയിലും വെച്ചൂച്ചിറയിലെയും റാന്നിയിലെയും വോട്ടർമാർക്ക് ആശ്വാസമായി ഹരിത ബൂത്തുകൾ ഒരുങ്ങിക്കഴിഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും പ്രകൃതി സൗഹൃദമായി നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് വെച്ചൂച്ചിറ, റാന്നി, റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്തുകൾ മാതൃകയാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരിത സന്ദേശം ശിരസ്സാ വഹിച്ചുകൊണ്ട്, പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റമില്ലാത്ത തികച്ചും പ്രകൃതിദത്തമായ പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഓലയും മുളയും കൊണ്ട് മെനഞ്ഞെടുത്ത ബൂത്തുകളും, ഓല മേഞ്ഞ മാലിന്യപ്പെട്ടികളുമാണ് ഇത്തവണത്തെ തിരെഞ്ഞെടുപ്പ് വോട്ടർമാരെ കാത്തിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്ന ലഘുലേഖകളും സന്ദേശങ്ങളും ഇവിടെ വോട്ടർമാർക്കായി ഒരുക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *