തിരുവല്ല: റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് കെ.ആർ.ഗോപാലകൃഷ്ണൻ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് 6.30 ന് തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനായി റോഡിന് മറുവശത്തേക്ക് നടക്കുമ്പോൾ തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറാണ് ഗോപാലകൃഷ്ണനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരിക്കുകളോടെ ദൂരേക്ക് തെറിച്ച് വീണ ഗോപാലകൃഷ്ണനെ ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റൂർ ജങ്ഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. സംസ്‌കാരം ഞായർ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു.
മക്കൾ: ഗോപിക, ദേവിക. മരുമകൻ:ആകാശ്.


