എംഎസ്എഫ് ഹയർസെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കം.

Pathanamthitta

മല്ലപ്പള്ളി/വായിപ്പൂര്: എം.എസ്.എഫ്. ഹയർസെക്കൻഡറി തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വായ്പൂര് എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. വിദ്യാർത്ഥികൾക്ക് മെമ്പർഷിപ്പ് നൽകി എംഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തൗഫീഖ് കൊച്ചുപറമ്പ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എംഎസ്എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഫിറോസ് വായ്പൂര് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് അൻസിൽ ഹസൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അൻസൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.

അൽത്താഫ് റഷീദ്, ബിലാൽ, ഹസൻ, നാസറുദ്ദീൻ, നൂറുദ്ദീൻ, ഷെബിൻ, നിഷാദ്, ഫാരിസ്, റിയാന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *