മതസൗഹാർദ്ദ പുണ്യഭൂമിയായ രാമൻചിറയിൽ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ 101-മത് പള്ളിപ്പെരുനാൾ ഇന്ന് മുതൽ മെയ് 17 വരെ

Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട : മതമൈത്രിയുടെ പുണ്യഭൂമിയായ രാമൻചിറ സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിപ്പെരുനാൾ നൂറ്റിയൊന്നാം വയസിലേക്ക്. ഇന്ന് (10-5-26) വൈകിട്ട് സന്ധ്യാ പ്രാർഥനയോടെ പെരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. മെയ് 15 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം ഭക്തിനിർഭരമായ പെരുനാൾ റാസ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഞാവലിക്കോട് വഴി കലാവേദിയിലെ സ്വീകരണം ഏറ്റുവാങ്ങി പള്ളിയിൽ തിരിച്ചെത്തും.16 ന് വൈകിട്ട് 4 സന്ധ്യാപ്രാർഥന, സെമിത്തേരിയിലെ ധൂപപ്രാർഥന എന്നിവയ്ക്ക് ശേഷം മ്യൂസിക് നൈറ്റ്. 17 ന് രാവിലെ 8.30 ന് വൈദീകർക്ക് സ്വീകരണം,തിരുനാൾ കുർബാന എന്നിവയ്ക്ക് ശേഷം കൊടിയിറക്ക്, വെച്ചൂട്ട് എന്നിവയോടെ പെരുനാൾ ആഘോഷം സമാപിക്കും.

കഴിഞ്ഞ വർഷത്തെ പള്ളിയുടെ നൂറാം പെരുനാൾ ആഘോഷവും പുതുക്കി പണിത പള്ളി കൂദാശയുടെയും ദിവസം സമീപത്തെ ശ്രീഗോപാലകൃഷ്ണ സ്വാമി ക്ഷേത്രോത്സവ നടത്തിപ്പിനു വേണ്ടി മാറ്റിവച്ചതും, ക്ഷേത്രോത്സവത്തിനു തിരി തെളിക്കലിൽ പള്ളിവികാരി കൂടി പങ്കാളിയാകുന്നതും രാമൻചിറയുടെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *