തിരുവല്ല – ഹോട്ട് സ്റ്റാർ ടെലികാസ്റ്റ് ചെയ്ത തൗസൻഡ് ബേബീസ് എന്ന വെബ് സീരീസിൽ നീനാഗുപ്ത എങ്ങനെ നന്നായി മലയാളം സംസാരിച്ചു. ആരാണ് ആ ശബ്ദത്തിന്റെ ഉടമ എന്നതിനെക്കുറിച്ച് ഉള്ള ആരാധകരുടെ കുറിപ്പ് വൈറലാകുന്നു. അബിൻ തിരുവല്ല എന്ന ആൾ എഴുതിയ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.
വ്യത്യസ്തമായ പ്രമേയം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ വെബ് സീരീസ് ആണ് 1000 ബേബീസ് അഥവാ ആയിരം ശിശുക്കൾ. ഹോട്ട് സ്റ്റാർ ടെലികാസ്റ്റ് ചെയ്ത സീരീസ് നല്ല പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഇതിനോടകം നേടുകയും ചെയ്തു. 60 വയസ്സ് കഴിഞ്ഞ വൃദ്ധയായ സാറ എന്ന നേഴ്സിന്റെ ഏറ്റുപറച്ചിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും രക്തം ബന്ധത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു ഏറ്റുപറച്ചിൽ. അറുസ് ഇർഫാൻ, നജീം കോയ ഇരുവരും ചേർന്ന് തയ്യാറാക്കിയ കഥ, തിരക്കഥ, സംഭാഷണത്തിന് നജീം തന്നെയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സാറാ എന്ന നേഴ്സിന്റെ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത് നീന ഗുപ്തയാണ്.

സാറാ എന്ന കഥാപാത്രത്തോട് 100% നീതി പുലർത്തി തന്മയത്തത്തോടെ തന്നെയാണ് നീന ഗുപ്ത ഈ കഥാപാത്രം കൈകാര്യം ചെയ്തത്. കാണുന്ന പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു ആ കഥാപാത്രത്തിന്റെ പ്രകടനം. ഒരു ഇതര സംസ്ഥാന നടിയായ നീന മലയാളത്തിൽ അഭിനയിക്കുമ്പോൾ എങ്ങനെ കൃത്യമായി മലയാള ഭാഷ കൈകാര്യം ചെയ്യും എന്നത് വെല്ലുവിളി ഉയർത്തുന്ന ഒരു വസ്തുതയാണ്. മുഖത്തു വരുന്ന നവരസങ്ങൾ മാത്രമല്ലല്ലോ കൃത്യമായ രീതിയിൽ സംഭാഷണം കൈകാര്യം ചെയ്യുകയും വേണം. ഈ വെല്ലുവിളി ഉയർന്നു നിൽക്കുമ്പോഴാണ് ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പ്രാധാന്യം വെളിവാകുന്നത്. നീന ഗുപ്തക്ക് മനോഹരമായി ശബ്ദ നൽകിയത് ആരാണെന്ന് കുറെ അന്വേഷിച്ചു. ക്യാമറയ്ക്ക് മുന്നിൽ നിന സാറാമ്മച്ചിയായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ സ്റ്റുഡിയോയിൽ ശബ്ദം കൊണ്ട് സാറാമ്മച്ചി ആയത് ആരാണെന്ന് അന്വേഷിച്ചു. ഒരു കൗതുകം.
#Ranisaran
അപ്പോഴാണ് ഈ ഇൻ്റർവ്യൂ ശ്രദ്ധയിൽ പെട്ടത്. റാണി ശരണിൻ്റെ Own Frames You Tube ചാനലിൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചാറ്റ് ഷോയിൽ കണ്ടപ്പോഴാണ് അത് ജയലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണെന്ന് മനസ്സിലായത്.
വളരെ മനോഹരമായാണ് ആ കഥാപാത്രത്തിന് ശബ്ദം ജയലക്ഷ്മി നൽകിയത്.

സാറാ എന്ന കഥാപാത്രത്തിന്റെ പഴയ കാലം ചെയ്തത് രാധ ഗോമതിയാണ്. ആ കഥാപാത്രത്തിനും ഡബ്ബ് ചെയ്തിരിക്കുന്നത് ജയലക്ഷ്മി തന്നെയാണ് എന്നത് കൗതുകം ഉണർത്തുന്ന വസ്തുതയാണ്.
അത് നീനാ ഗുപ്തയുടെയും, രാധ ഗോമതിയുടെയും ശബ്ദമല്ലെന്ന് ആരും തന്നെ പറയില്ല അത്രയ്ക്ക് പെർഫെക്ട്. ജനഗണമന എന്ന സിനിമയിൽ ശാരി, കൽക്കി എന്ന അന്യഭാഷ സിനിമയുടെ മലയാളം പതിപ്പിൽ ശോഭനയ്ക്ക് , പിന്നെ ധാരാളം പരസ്യങ്ങളിലൂടെയും നമുക്ക് ഈ ശബ്ദം സുപരിചിതമാണ് എന്ന് ബോധ്യപ്പെട്ടു. ആദ്യമായിട്ടാണ് ഈ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ഇൻറർവ്യൂ കാണുന്നത് തന്നെ .എന്തായാലും ഇതാണ് സാറാ അമ്മച്ചിയുടെ യഥാർത്ഥ ശബ്ദം. അസാധ്യമായ ഡബ്ബിങ് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. ജയലക്ഷ്മി മലയാളത്തിലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു. അഭിനേതാക്കളെ പോലെ തന്നെ ഡബ്ബിങ് ആർട്ടിസ്റ്റുകളും ശ്രദ്ധിക്കപ്പെടുന്ന ഈ കാലത്ത് ജയലക്ഷ്മിയുടെ പേര് ഇനിയും ഒരുപാട് പ്രേക്ഷകരിലേക്ക് എത്തട്ടെ.
ഇങ്ങനെയൊരു അഭിമുഖം സമ്മാനിച്ചതിന് റാണി ശരണ് പ്രത്യേകം നന്ദി.

#Jayalasmidubbingartist
#Ranisarran
#ownframes
#ithirineramothirikaryam
#Abinthiruvalla
#അബിൻതിരുവല്ല…
ഇങ്ങനെയാണ് അബിൻ തിരുവല്ല എഴുതിയ കുറിപ്പ് അവസാനിക്കുന്നത്…


