മണ്ണാറക്കുളഞ്ഞി: പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ മൂഴിയാര്‍ മുക്കില്‍ ആന്റോ ആന്റണി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് സ്ഥാപിച്ച വെയിറ്ററിംഗ്‌ഷെഡ്ഡ് വനംവകുപ്പിന്റെ ജീപ്പ് ഇടിച്ചു തകര്‍ത്തു. രണ്ട് ദിവസം മുന്‍പ് രാത്രിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത കൈയ്യാലയിൽ ഇടിച്ച ശേഷം വെയിറ്ററിംഗ്‌ഷെഡ്‌ഡിൽക്കൂടി കയറി മൂഴിയാര്‍ റോഡിലേക്ക് ഇറങ്ങി വീണ്ടും കൈയ്യാലയിൽ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം അതു വഴി വാഹനത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജീപ്പിന് അടുത്ത് ചെന്നപ്പോള്‍ ഇതൊന്നും അറിയാതെ ഡ്രൈവര്‍ സുഖ ഉറക്കത്തില്‍ ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ അപകടത്തില്‍പ്പെട്ട ജീപ്പിന്റെ ഡ്രൈവറെ വിളിച്ചുണര്‍ത്തുകയായിരുന്നു. ശേഷം മലയാലപ്പുഴ പോലീസിലും വിവരം അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും എത്തിയ ജീപ്പ് ആയിരുന്നു അപകടത്തില്‍പെട്ടത്. ഇങ്ങനെയുമുണ്ടോ ഉറക്കം !!


