പത്തനംതിട്ടയിൽ “എം.ടി തിരസ്മൃതിക്ക് ” തുടക്കമായി

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹ്യ വിഷയങ്ങളെ മുൻകൂട്ടി കണ്ട ദീർഘദർശിയായ ചലച്ചിത്രകാരനായിരുന്നു എം ടി വാസുദേവൻ നായർ എന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. എം ടി തിരസ്മൃതി ചലച്ചിത്ര പ്രദർശനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ജി.വിശാഖൻ്റെ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പൂഴിക്കാട് എം.ടി. അനുസ്മരണം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ് , ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

തുടർന്ന് എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രം കടവ് പ്രദർശിപ്പിച്ചു. ജനുവരി 9 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 എം ടി ചിത്രങ്ങളുടെ പ്രദർശനം നടക്കും. 6 ന് നിർമ്മാല്യം, 7 ന് ഒരു ചെറു പുഞ്ചിരി, 8 ന് ഒരു വടക്കൻ വീരഗാഥ, 9 ന് ഓപ്പോൾ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *