എടത്വ : എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 92- മത് ശിവഗിരി – ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് ഭക്തി സാന്ദ്രമായ തുടക്കം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് എടത്വയിൽ നിന്നും ആരംഭിച്ച പദയാത്രയുടെ ഉദ്‌ഘാടനം ആദരണീയനായ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദയാത്ര ക്യാപ്റ്റൻ ശ്രീ പച്ചയിൽ സന്ദീപിന് ധർമ്മ പതാക കൈമാറി നിർവ്വഹിച്ചു.
പദയാത്ര വൈസ് ക്യാപ്റ്റൻ അഡ്വ: പി സുപ്രമോദം സംഘടനാ സന്ദേശം നൽകി.
രാജി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു, യോഗം ഇൻസ്പെക്‌ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ രഥത്തിൽ ദീപം തെളിയിച്ചു .
യോഗം കൗൺസിലർമാരായ എബിൻ അമ്പാടി പദയാത്ര സന്ദേശം നൽകി .
ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ, പദയാത്ര സംഘാടക സമിതി ചെയർമാൻ കെ സോമൻ, കൺവീനർ ശാന്ത സി.പി കോർഡിനേറ്റർമാരായ വിമല പ്രസന്നൻ, സുചിത്ര രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ ശ്രീജ രാജേഷ്, സുജി സന്തോഷ് ,സുജിത്ത് മോഹനൻ,പീയുഷ് പാരൂർ , വിജയൻ പി.വി., സനൽ ശാന്തി, ശാലിനി തോട്ടപ്പള്ളി, ശ്രീക്കുട്ടി എന്നിവർ നേത്യത്വം നൽകി. മുന്നൂറോളം പേർ പങ്കെടുക്കുന്ന പദയാത്ര ജനുവരി ഒന്നിന് ശിവഗിരിയിൽ സമാപിക്കും.
മഹാസമാധിയിൽ നടക്കുന്ന ഭക്തിനിർഭരമായ സമാപന ചടങ്ങിൽ കുട്ടനാട് സൗത്ത് യൂണിയനിൽ നിന്നും 600 പേർ പങ്കെടുക്കും.


