പതിനെട്ടാം പടികയറി നേരെ അയ്യപ്പ ദർശനം ; മേൽപ്പാലം ഒഴുവാക്കിയ ബുദ്ധിക്ക് വലിയ നന്ദി 🙏

Kerala Pathanamthitta

പത്തനംതിട്ട – ഗബരിമലയിൽ പുതിയ ദർശന രീതി നടപ്പിലാക്കുന്നു. മീനമാസ പൂജയ്ക്കായി മാർച്ച് 14നു നട തുറക്കുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും എന്നാണറിയുന്നത്. പുതിയ ദർശന രീതി വഴി തീർഥാടകർക്ക് അയ്യപ്പദർശനസമയം കൂടുതലായി ലഭിക്കും. ജോലികൾ അവസാനഘട്ടത്തിൽ പുരോഗമിക്കുന്നു:

സന്നിധാനത്ത് വലിയ തിരക്കില്ലാത്ത സമയങ്ങളിൽ പതിനെട്ടാംപടി ചവിട്ടിയെത്തുന്ന അയ്യപ്പന്മാർക്ക് മേൽപ്പാലം ഒഴിവാക്കി നേരിട്ട് ദർശനം നടത്താൻ സാധിക്കും വിധത്തിലുള്ള പുതിയ ദർശന രീതി മീനമാസ പൂജയ്ക്കായി 14നു നട തുറക്കുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.

കൊടിമരത്തിന്റെ ഇരുവശത്തും കൂടി ഭക്തരെ കടത്തിവിട്ട് ബലിക്കൽപുര വഴിയാകും പുതിയ ദർശന വഴി. വരികളിൽ നിൽക്കുന്ന വരെ വേർതിരിക്കാൻ സ്റ്റീൽ കാണിക്ക വഞ്ചിയും സ്ഥാപിച്ചു. ഇത് ഫലത്തിൽ ബാരിക്കേഡിന്റെ ഗുണം ചെയ്യും. മൂന്നര മീറ്ററോളം നീളത്തിലുള്ള ഇതിനെ കൺവയർ ബെൽറ്റ് വഴി മഹാ കാണിക്കയുമായി ബന്ധിപ്പിക്കും. രണ്ടു ദിവസത്തിനകം ജോലികൾ പൂർത്തിയാക്കാനാണ് ബോർഡിൻ്റെ നിർദേശം. തീർഥാടകർക്ക് അയ്യപ്പ ദർശനസമയം 20 മുതൽ 25 സെക്കൻ്റുവരെ കൂടുതലായി ലഭിക്കുമെന്നാണ് ബോർഡിൻ്റെ വിലയിരുത്തൽ .പുതിയ ദർശന രീതി നടപ്പാക്കിയാലും സന്നിധാനത്തെ മേൽപാലം തൽക്കാലം പൊളിക്കില്ല. അടുത്ത തീർഥാടനം കഴിയും വരെ നില നിർത്തും. തുടർന്ന് വിലയിരുത്തൽ നടത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഇരുമുടി കെട്ടില്ലാതെ വരുന്നവർക്കു വടക്കേനട വഴി പഴയ രീതിയിൽ ദർശനം നടത്താം

#Sabarimala #sabarimalaupdate #pathanamthitta

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *