സത്യസന്ധതക്ക് എന്നും പത്തര മാറ്റ് ; മായ ചേച്ചിക്ക് ബിഗ് സല്യൂട്ട് 🙏

Pathanamthitta Alappuzha Idukki India Kerala Kollam Special Trivandrum
Print Friendly, PDF & Email

കോഴഞ്ചേരി – പൊയ്യനിൽ ജംഗ്ഷനിൽ ഉള്ള ജീവ ബേക്കറിയിൽ കഴിഞ്ഞ ദിവസം ഒരു സ്വർണ്ണ മോതിരം കടയിലെ തറയിൽ വീണുകിടന്നു കിട്ടി. കടയിലെ ജിവനകാരിയായ മായ ചേച്ചിയുടെ ശ്രദ്ധയിൽ ആണ് ഇത് പെട്ടത് .ഉടനെ തന്നെ അത് എടുത്ത് കടയുടെ മാനേജമെന്റിനെ ഏല്പിച്ചു. മാനേജ്മെന്റ് ഉടനെ തന്നെ കോഴഞ്ചേരി പൗരവലിയെ വിളിച്ചു വിവരം അറിയിച്ചു. ഉടനെ തന്നെ പൗരാവലിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും ഒരു സ്വർണ്ണം മോതിരം കളഞ്ഞു കിട്ടിട്ടുണ്ട്.. അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ തക്കതായ തെളിവുമായി വന്നാൽ മോതിരം തിരിച്ചു നൽകുന്നതാണ് എന്ന് കാണിച്ചു കൊണ്ട് പോസ്റ്റ്‌ ഇട്ടു . ഈ പോസ്റ്റ്‌ കണ്ട മോതിരത്തിന്റെ യഥാർത്ഥ അവകാശി ഉടനെ തന്നെ കടയിൽ വരികയും മോതിരം കണ്ടു ബോധ്യപ്പെട്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട് .

ഈ സ്വർണ്ണ മോതിരം കിട്ടിയ മായ ചേച്ചിക്ക് വേണമെങ്കിൽ ഇതു സ്വന്തം ആക്കാമായിരുന്നു ആരും അറിയുക പോലും ഇല്ലായിരുന്നു. തനിക്ക് ജീവിത പ്രാരാബ്ധം ഒക്കെ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുതൽ തനിക്ക് അവകാശപ്പെട്ടത് അല്ല എന്ന് ഉത്തമ ബോധം ഉള്ള ഇവർ ഇത് കടയുടെ മാനേജ്മെന്റ്നെ ഏല്പിക്കുക ആയിരുന്നു. സത്യത്തിൽ ഇന്നത്തെ ലോകത്ത് ഇവരെ പോലെ ആളുകളെ വളരെ വിരളമായി മാത്രമേ കാണാൻ കഴിയുള്ളൂ. ഇവരെപോലെ ഉള്ള ആളുകൾ ആണ് നമ്മുടെ നാടിന്റെ നന്മ. ഇവരെ പോലെ ഉള്ള വ്യക്തികൾ ഉള്ളത് കൊണ്ട് ആണ് ദൈവം നമ്മുടെ നാടിനെ അനുഗ്രഹിക്കുന്നത്. സത്യ സന്ധ്യയായ മായ ചേച്ചിയെ സല്യൂട്ട് ചെയ്യുക തന്നെ വേണം. കോഴഞ്ചേരി പൗരാവലിയുടെ ഹൃദയം നിറഞ്ഞ സല്യൂട്ട്. ദൈവം മായ ചേച്ചിയെയും കുടുംബത്തെയും ധാരാളം നന്മകൾ നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യും.

ജീവ ബേക്കറി കോഴഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചത് 1972 -ൽ ആണ് 52 വർഷം മുൻപ് ആരംഭിച്ച ഈ ബേക്കറി ഇത്രയും വളർന്നത് കഠിന അധ്വാനവും സത്യസന്ധതയും, ഗുണ നിലവാരവും മുൻ നിർത്തി ബിസിനസ്‌ ചെയ്തത് കൊണ്ട് തന്നെ ആണ് എന്നതിൽ സംശയം ഇല്ല.അതുപോലെ തന്നെ ജീവ ബേക്കറിയുടെ മാനേജിങ് ഡയറക്ടർ ജിനു ദാസിനെയും പ്രശംസിക്കാതെ ഇരിക്കാൻ കഴിയില്ല , തന്റെ കടയിലെ ജിവനകാരിക്ക് തന്റെ കടയിൽ നിന്ന് ലഭിച്ച സ്വർണ്ണ മോതിരം അതിന്റെ യഥാർത്ഥ അവകാശിയെ കണ്ടു പിടിച്ചു ഏല്പിക്കാൻ കാണിച്ച മനസിനും കോഴഞ്ചേരി പൗരാവലിയുടെ സല്യൂട്ട്. ഏതൊരു ബിസിനസ്സും വളരുന്നത് സത്യസന്ധരായ ജോലിക്കാരുടെ ആത്മാർത്ഥത കൊണ്ട് തന്നെ ആണ്. അത് തന്നെ ആണ് ഈ സ്ഥാപനത്തിന്റെയും വിജയം. ഇന്ന് രാവിലെ കോഴഞ്ചേരി പൗരാവലിയുടെ പ്രസിഡന്റ് ജോജി കാവുംപടിക്കൽ പൊയ്യനിൽ ജംഗ്ഷനിൽ ഉള്ള ജീവ ബേക്കറിയിൽ ചെന്നു മാനേജിങ് ഡയറക്ടറുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ മായ ചേച്ചിയെ പൊന്നാട ഇട്ടു ആദരിച്ചു. തന്റെ കടയിൽ സത്യ സന്ധമായ പ്രവർത്തനം കാഴ്ച വെച്ചതിനു മാനേജിങ് ഡയറക്ടർ ജിനു ദാസ് പ്രത്യേക ഉപകാരവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *