അബുദാബി : മുൻ എംഎൽഎ പിവി മുഹമ്മെദിൻ്റെ സ്മരണാർത്ഥം കൊയിലാണ്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച “പി വി സോക്കർ -2024 ” ഫുട്ബോൾ ടൂര്ണമെന്റ് ൽ ടൈബ്രേക്കറിൽ കോർണർ വേൾഡ്എഫ് സി യെ പരാജയപ്പെടുത്തി സ്റ്റാർ സൂപ്പർബസാർ മുസ്സഫ നയിച്ച മിറാക്കിൾ എഫ് സി ജേതാക്കളായി. യുനൈറ്റഡ് എഫ് സി കാലിക്കറ്റ്, ബ്ലാക്ക് & വൈറ്റ് കല്ലുരാവി എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അബുദാബി ഹുദൈരിയത് 321 സ്റ്റേഡിയത്തിൽ വെച്ചു നടന്ന ടൂർണമെന്റ് ഇന്ത്യൻ ഇസ്ലാമിക സെൻറർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂര് ഉത്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കെഫയുമായി സഹകരിചു നടത്തിയ മത്സരത്തിൽ യു എ ഇലെ പതിനാറ് മുൻനിര ടീമുകൾ പങ്കെടുത്തു.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജാഫർ തങ്ങൾ , ട്രഷറർ മജീദ് അത്തോളി , സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി , ഭാരവാഹികളായ ഹംസ നടുവിൽ , സലാം ഒഴിയൂര് , ഷാനവാസ് പുളിക്കൽ , കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് നജാത് , നൗഷാദ് കൊയിലാണ്ടി ,അൻവർ സാദത്,സ്വാലിഹ് വാഫി എന്നിവരും ദുബായ് കെഎംസിസി നേതാക്കളായ ജലീൽ മഷ് ഹൂർ , റിയാസ് വാക്ക്, നസീം പാണക്കാട് , ജാഫർ വരായാൽ , റഫീഖ് കൃഷ്ണൻ കണ്ടി, അസീസ് ഏഷ്യ ഒപ്റ്റിക്, തുടങ്ങിയവരും പങ്കെടുത്തു.
രിസാൻ ജ്വെല്ലെറി പ്രതിനിധി ഷംസീർ ട്രോഫി വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. ചീഫ് കോഡിനേറ്റർ ഷിഹാബ് മണ്ണാർക്കാട് , അസ്സിസ്റ്റന്റ് കോഓർഡിനേറ്റർ അസീസ് കോട്ടക്കൽ എന്നിവരുടെ നേതൃത്തിൽ കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ നസീർ പയ്യോളി , റസാക്, സയ്യദ് ഷെരീഫ് തങ്ങൾ, അഷറഫ് തെങ്ങിൽ, സമദ് മൂടാടി, അൻസാർ , മഹമൂദ് , നിസാർ മണമൽ , ആരിഫ് , അബ്ബാസ് , സുബൈർ , ആത്തിഫ് , ഷാഹിദ് , അബിനു , ഹേബിൻ തുടങ്ങിയവർ ടൂർണ്ണമെന്റ് നിയന്ത്രിച്ചു .
മണ്ഡലം സെക്രട്ടറി നൗഫൽ പൂക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്‌റഫ് തെങ്ങിൽ നന്ദിയും പറഞ്ഞു.

ഫോട്ടോ :അബുദാബി കൊയിലാണ്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച “പി വി സോക്കർ -2024 ” ഫുട്ബോൾ ടൂര്ണമെന്റ് ഇന്ത്യൻ ഇസ്ലാമിക സെൻറർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂര് ഉത്‌ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

