ബന്ധുവായ പതിനാലുകാരിക്ക് പീഡനം: പോക്‌സോ കേസിൽ യുവാവിന് ഏഴു വർഷം തടവും 60,000 രൂപ പിഴയും

Crime

പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ ബന്ധുവായ പ്രതിക്ക് ഏഴു വർഷവും ഒരു മാസവും തടവും 60000 രൂപ പിഴയും ശിക്ഷ. ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. ഓമല്ലൂർ വാഴമുട്ടം കദളിക്കാട് പടിഞ്ഞാറെ വിളയിൽ കിണ്ണൻ എന്ന് വിളിക്കുന്ന രാധാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം മാർച്ച് 28നാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഡി. ദീപു കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *