കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ചാടിപ്പോയി

Crime Kannur

കണ്ണൂർ – സെൻട്രൽ ജയിലിൽ നിന്നു ഇന്ന് രാവിലെ ഒരു പ്രതി ചാടിപ്പോയി. കോയ്യോട് സ്വദേശി മയക്കുമരുന്ന് കേസിലെ പ്രതിയായ ഹർഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ഒരു ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു ഇയാൾ. 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. രക്ഷപെട്ട തടവുപുള്ളിയെ പിടികൂടാനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ് എന്ന് പോലീസ് അറിയിച്ചു..

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *