എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന് നാളെ തുടക്കം ; പരിസ്ഥിതി സൗഹാർദ്ദ വിത്ത് പേനകൾ വിതരണം ചെയ്യുവാൻ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ.

Kerala Alappuzha
Print Friendly, PDF & Email

എടത്വ : സംസ്ഥാന വ്യാപകമായി നടത്തി വരുന്ന എൻഎസ്എസ് സഹവാസ ക്യാമ്പിന് നാളെ തുടക്കം. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് വോളണ്ടിയേസിന് വിത്ത് പേനകൾ സമ്മാനിക്കും.

മഷി തീർന്നാൽ അലസമായി വലിച്ചെറിയുന്ന പേനകൾ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ പരിസ്ഥിതി സൗഹാർദ്ദ വിത്ത് പേനകൾ വിതരണം ചെയ്യുവാനും ബോധവത്ക്കരണ പഠന ശില്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചതായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.

കടലാസുകൾ ഉപയോഗിച്ച് ചുരുളുകളായി നിർമിക്കുന്ന പേനയുടെ അടി ഭാഗത്ത് പച്ചക്കറിയുടെയോ തണൽ മരത്തിന്റേയോ വിത്ത് വച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മഷി തീർന്നാൽ വിത്തുള്ള ഭാഗം മണ്ണിൽ കുത്തി നിർത്തിയാൽ ദിവസങ്ങൾക്കുള്ളിൽ മുളച്ചുവരും.ഇത്തരത്തിലുള്ള പേനകൾ ആദ്യം ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അദ്യാപകർക്കും സൗജന്യമായി നല്കും.

24ന് രാവിലെ 10ന് കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണൻ ശില്പശാലയ്ക്ക് നേതൃത്വം നല്കും.ക്യാമ്പ് കോർഡിനേറ്റർ ഒ മിനി അധ്യക്ഷത വഹിക്കും. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം സി.എം.എസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യൂവിന് നല്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവഹിക്കും.വാഹന അപകടത്തിൽ പരുക്കേറ്റ് 9 വർഷമായി അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശി ഗോപി വാസു ആണ് വിത്ത് പേനകൾ നിർമ്മിക്കുന്നത്.സ്ക്കൂളിൽ മികച്ച രീതിയിൽ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്കും.

24ന് 11 മണിക്ക് നടക്കുന്ന ക്രിസ്തുമസ് പുതുവത്സര സംഗമം ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ്‌ ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും. സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ അനുഗ്രഹ പ്രഭാഷണം നടത്തും. സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു മുഖ്യ സന്ദേശം നല്കും.

Leave a Reply

Your email address will not be published. Required fields are marked *