പത്തനംതിട്ടക്കാവിശ്യം ഒരു കേന്ദ്ര മന്ത്രിയല്ലേ ?

Kerala Pathanamthitta Politics

പത്തനംതിട്ടയുടെ വികസനത്തിന് ആവശ്യം ഒരു കേന്ദ്രമന്ത്രിയാണ്. പത്തനംതിട്ടയിൽ സമഗ്ര വികസനം ഉണ്ടാകണം എങ്കിൽ കേന്ദ്രത്തിൽ ഭരണം ഉള്ള പാർട്ടിയുടെ MP തന്നെ വേണം. അത് ഒരു കേന്ദ്രമന്ത്രി കൂടി ആയാൽ പത്തനംതിട്ടയുടെ മുഖഛായ തന്നെ മാറും എന്നതിൽ സംശയമില്ല. ശബരിമല പോലെ ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന പുണ്യഭൂമിയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ തീർത്ഥാടന കേന്ദ്രം ഉണ്ടാകണം. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. നിലവിൽ ശബരിമലയുടെ അവസ്ഥ പരിതാപകരമാണ്.. കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ തീർത്ഥാടന കാലമെടുക്കുമ്പോൾ തട്ടിക്കൂട്ട് പരിപാടികൾ നടക്കുന്നതല്ലാതെ.. ശാശ്വതമായൊരു വികസനവും നടക്കുന്നില്ല. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ ജോലി തേടി വിദേശങ്ങളിലേക്കോ, മറ്റു സ്ഥലങ്ങളിലേക്കോ പോകുന്ന സ്ഥിതിയാണുള്ളത്. അത്യാവശ്യമായി ഒരു സ്മാർട്ട് സിറ്റി പത്തനംതിട്ടയിൽ ഉണ്ടാകണം. പത്തനംതിട്ട ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നിലവാരത്തിലോ, അത് തന്നെയോ ആവിശ്യമാണ്. നഗര വികസനം, ശബരി റെയിൽപാത, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഒക്കെ അനിവാര്യമാണ്. പുതിയ പദ്ധതികളെക്കാൾ, ഉള്ളതൊക്കെ ഒന്ന് നന്നാക്കിയോ, പൂർത്തീകരിച്ചോ കിട്ടിയിരുന്നേൽ ഞങ്ങൾ ഹാപ്പി ആയേനെ.. !!

നിങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു…

@ ടീം പത്തനംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *