എറണാകുളം – ലോകത്തെമ്പാടും തുല്ല്യ നീതിയും സമാധാനവും ലക്ഷ്യം വയ്ക്കുന്ന അന്തരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൻ്റെ 76വർഷങ്ങൾ പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകം മുഴുവ നും ഡിസംബർ 10ന് മനുഷ്യാവകാശദിനമായി ആചരിച്ചു. മനുഷ്യാവകാശ പ്രഖ്യാപനത്തിൻ്റെ അന്തഃസ ത്ത ഉൾക്കൊണ്ടു കൊണ്ട് സമൂഹത്തിൽ നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ, ഫലപ്രദമായി പ്രതികരിച്ച് പ്രതിവിധിയുണ്ടാക്കുവാൻ, ലാഭേച്ഛ, കൂടാതെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം (2024) ഡിസംബർ 10 ഉച്ചകഴിഞ്ഞ് ചൊവ്വഴ 2 മണിക്ക് എറണാകുളം ജിൻജർ ഹോട്ടലിൽ വച്ച് മനുഷ്യാവകാശദിനം വിവിധ പരിപാടികളോടെ സംഘടി പ്പിച്ചു.
വൈകുന്നേരം നാലരക്ക് നടത്തപ്പെടുന്ന പെതുസമ്മേളനം ബഹുമാനപ്പെട്ട കേരള ഹൈകോർട്ട് ജസ്റ്റിസ് ശി.എൻ. നാഗരേഷ് ഉദ്ഘാടനം ചെയ്യിതു. എച്ച്. ആർ. എഫ്. ദേശീയ ചെയർമാൻ ഡോ.പി.സി. അ ച്ചൻകുഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ മനുഷ്യവകാശ കമ്മീഷൻ ആക്ടിഗ് ചെയർമാൻ ശ്രീ. സിറിയക് ജോസഫ് മുഖ്യപ്രഭാഷണവും, എച്ച്. ആർ.എഫ് മുഖ്യരക്ഷാധികാരി ജസ്റ്റീസ് സി.എൻ.. രാമചന്ദ്രൻ നായർ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിൻ്റെ 2025 വർഷേത്തക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റൽ ഡോ.ഷാഹിർ ഷാ മുഖ്യ അതിഥിയും, അഡ്വ. പി. ശുഭജ മുൻ ഡെപ്യൂട്ടി ഡയറ്ക്ടർ ഓഫ് പ്രോസിക്യുഷൻ അതിഥിയും ആയിരിന്നു. വിവരാവകാശ നിയമത്തെ കുറിച്ച് അഡ്വ. സി.ആർ. ശിവകുമാർ ക്ലാസ്സ് നയിച്ചു. റവ. തോമസ് പി. ജോർജ്, ഡോ. പ്രിൻസ് ജോൺ, ഡോ. ജോഷ്വ എം.ഇ. രാജൻ, ഫാ.ബെനിയമിൻ ശങ്കരത്തിൽ, സെബി ജോസഫ്, അഡ്വ. ബിനി ക്യഷ്ണ, സുരേഷ് ബാബു, രേഖ ഷാജു, സജി പി. എസ്, എന്നിവർ പ്രസംഗിച്ചു.


