പത്തനംതിട്ട ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ കഴിഞ്ഞു വിശദമായ ഫലം പ്രഖ്യാപിച്ചു
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ (സ്ത്രീ സംവരണം) വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോളി ഡാനിയേൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 1309 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ
ജോളി ഡാനിയേൽ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 2787, ജലജ പ്രകാശ് (സി.പി.ഐ (എം)) 1478,
മീന എം.നായർ (ബി.ജെ.പി)- 1020.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന(ജനറൽ) വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശരത് മോഹൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 245 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. . സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ
ശരത് മോഹൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 1503, കെ.ബി അരുൺ (സജി) (സി.പി.ഐ (എം)), 1258, പി.ജി അശോകൻ (ബി.ജെ.പി)- 415.
നിരണം ഗ്രാമ പഞ്ചായത്തിലെ കിഴക്കുംമുറി (ജനറൽ) വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മാത്യു ബേബി (റെജി കണിയാംകണ്ടത്തിൽ) (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 214 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ
മാത്യു ബേബി (റെജി കണിയാംകണ്ടത്തിൽ) (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 525, പ്രസാദ് കൂത്തുനടയിൽ(സി.പി.ഐ (എം)) 311, വിജയകുമാരിയമ്മ(ബി.ജെ.പി)- 15
എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുകുഴി,(സ്ത്രീ സംവരണം) വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആർ റാണി (ബി.ജെ.പി) 48 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ
ആർ.റാണി (ബി.ജെ.പി)- 295, സൂസൻ ജെയിംസ്(ഇന്ത്യൻ നാഷണൽ കോൺഗ്രസ്്)- 247, ബീന ജോസഫ് കോയിപ്പുറത്ത് (എൽ.ഡി.എഫ് സ്വതന്ത്ര) – 170.
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി (സ്ത്രീ സംവരണം) വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മിനി രാജീവ് (സി.പി.ഐ (എം)) 106 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ
മിനി രാജീവ്(സി.പി.ഐ (എം)) 431, മായ പുഷ്പാംഗദൻ(ആർ.എസ്.പി) – 325, ജയശ്രീ(ബി.ജെ.പി)- 90.


