പത്തനംതിട്ട: സ്നേഹത്തിലായിരുന്ന പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ്. സുധി (23) ആണ് പിടിയിലായത്. സ്‌നേഹത്തിലായിരുന്ന പെൺകുട്ടിയെ 2019 ഡിസംബർ 25 ന് രാത്രിയാണ് പ്രതി ആദ്യമായി ബലാൽസംഗം ചെയ്തത്.
തുടർന്ന് 2020 നവംബറിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ വച്ചും രണ്ടാഴ്ചയ്ക്കുശേഷം പ്രതിയുടെ വീട്ടിൽ വച്ചും പെൺകുട്ടി പ്രായപൂർത്തിയായതിനുശേഷം 2021 ൽ കുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. 2023 ജൂലൈ 19 ന് അവിടെ വച്ച് വീണ്ടും പീഡനത്തിന് ഇരയാക്കി. ഈവർഷം മാർച്ചിൽ വാടക വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടിയിൽ നിന്ന് അകന്ന് ഇയാൾ വീണ്ടും സ്‌നേഹം നടിച്ച് അടുത്തു കൂടുകയും, 2024 മേയ് മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തു.
ഇന്നലെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ് ഐ കെ ആർ ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും, പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഡി ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലങ്ങളിൽ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. വൈകിട്ട് ഏഴരയോടെ ഇയാളുടെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു . തുടർന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും, മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

