കൊടുമൺ: തെരുവുനായ ആക്രമണം. നിരവധി പേരെ തെരുവുനായ കടിച്ച് പരുക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി 7.30 ന് കൊടുമൺ ജങ്ഷനിലാണ് സംഭവം. കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെയും വ്യാപാരികളെയുമാണ് നായ കടിച്ചത്. എല്ലാവരെയും അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച നായെ നാട്ടുകാർ തല്ലിക്കൊന്നു.


