കുളനടയിൽ മദ്യപിച്ചു സീരിയൽ നടി ഓടിച്ച വാഹനം അപകടമുണ്ടാക്കി

Pathanamthitta
Print Friendly, PDF & Email

കുളനട : മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച വാഹനമുണ്ടാക്കിയ അപകടം. സീരിയൽ നടി ഓടിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. വാഹനം വേഗത കുറവായതിനാൽ കൊണ്ടാണ് വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കം ഉണ്ടായി. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം സീരിയൽ നടിയായ വെഞ്ഞാറമൂട് സ്വദേശി രജിത (31) മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

നടി മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജു(49)തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *