അങ്കമാലി – തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി മീഡിയനിലെ വൈദ്യുത പോസ്റ്റുകളും ഇടിച്ചു തകർത്താണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
തടി ഉൾപ്പെടെ ലോറി റോഡിന് കുറുകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. അങ്കമാലി പോലീസ് എത്തി വാഹനങ്ങൾ ഒരു ട്രാക്കിലൂടെ വഴി തിരിച്ചു വിട്ടു. പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട വാഹനം മാറ്റി
@ ഷിജു അങ്കമാലി


