ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു :

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ ആണ് മരിച്ചത്.

മാതാവ് ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പത്താം വിദ്യാർത്ഥിനി ആയിരുന്നു മരിച്ച ജെസ്ന.

Leave a Reply

Your email address will not be published. Required fields are marked *