ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു ; വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപെട്ടു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം : കുരമ്പാലയിൽ എം.സി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചേമുക്കാൽ മണിയോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ തലയ്‌ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാന് അപകട കാരണമെന്ന് കരുതുന്നു. കുരമ്പാല സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. എംസി റോഡിനോട് ചേർന്ന് താഴ്ചയിലായാണ് വീട് ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *