ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മാതൃകാപരം : മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

ഭാഗ്യക്കുറി വിൽപ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികിൽത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികൾ ക്ഷേമനിധി ബോർഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വിൽപ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോർഡ് ചെയർമാൻ റ്റി. ബി. സുബൈർ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ സിന്ധു അനിൽ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഇൻചാർജ് ആർ. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എസ്. ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *