ലക്നൗ – ഇപ്പോൾ ഗുരുഗോവിന്ദ് സ്പോർട്സ് കോളേജിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന 68-മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്‌സിൽ അണ്ടർ – 17 വിഭാഗം ഹൈജംപിൽ സിബിഎസ്ഇ ടീമിനു വേണ്ടി കോഴിക്കോട് സ്വദേശിയായ ദേവക് ഭൂഷൺ സ്വർണ്ണം നേടി. 2.01 മീറ്റർ ഉയരം ചാടിയാണ് ദേവക് സ്വർണ്ണം ഉറപ്പിച്ചത്. ഒക്ടോബറിൽ വാരാണസിയിൽ നടന്ന സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിലും ഇതേ വിഭാഗത്തിൽ ദേവക് സ്വർണം നേടിയിരുന്നു. കോഴിക്കോട് ഭാരതീയ വിദ്യാഭവൻ ചേവായൂർ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കേരളത്തിന്റെ അഭിമാനമായി മാറിയ ദേവക് ഭൂഷൺ നാളെ ലോക കായിക മാമാങ്കത്തിൽ അടക്കം വിജയിച്ചു രാജ്യത്തിനു തന്നെ അഭിമാനമായി മാറട്ടെ എന്നാശംസിക്കുകയാണ്.

ആശംസകളോടെ,
ടീം പത്തനംതിട്ടക്ക് വേണ്ടി ലക്നൗവിൽ നിന്നും അജേഷ് കെ മണിയുടെ റിപ്പോർട്ട്


