വെട്ടിപ്രത്തിന് പിന്നാലെ പ്രമാടത്തും സുകുമാരൻ നായർക്കെതിരേ കട്ടപ്പ ബാനർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വെട്ടിപ്രം കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചതിന് പിന്നാലെ പ്രമാടത്തും കട്ടപ്പ ബാനർ പൊങ്ങി. പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ബാനർ ഉയർന്നിരിക്കുന്നത്. ഇന്നലെ രാവിലെ വെട്ടിപ്രം 115 ാം നമ്പർ ശ്രീക്യഷ്ണവിലാസം എൻ.എസ്.എസ് കരയോഗം കെട്ടിടത്തിനു മുൻപിലാണ് ബാനർ കാണപ്പെട്ടത്.

കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി എന്നാണ് ബാനറിലെ പരാമർശം. സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നും ബാനറിൽ സൂചിപ്പിക്കുന്നു. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്നും കുത്തുന്ന ചിത്രവും കൊടുത്തിട്ടുണ്ട്.

പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. എൻ.എസ്.എസ് മുൻ പ്രസിഡന്റ് അന്തരിച്ച അഡ്വ. പി.എൻ. നരേന്ദ്രൻനായരുടെ കരയോഗം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *