ശബരിമലയിൽ വരുമാന വർദ്ധനവും, തിരക്ക് കുറയ്ക്കാനും സാധിച്ചുവെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

Kerala Pathanamthitta

ശബരിമല: കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് നോക്കിയാൽ 15. 90 കോടിയോളം രൂപയുടെ രുമാന വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 15,89,12,575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 63,01.14,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയാണ്. ഈ തീർത്ഥാടന കാലത്ത് അപ്പം വില്പന വരവ് 35328555 രൂപയാണ്. അപ്പം വില്പനയിൽ 3929310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇരുപത്തിലധികമുള്ള സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്ത പ്രവർത്തനങ്ങളുടെ ഫലമാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത്. ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *