പ്രക്കാനത്തുകാരി മിടുക്കിക്ക് കരാട്ടെയിൽ അബുദാബിയിൽ നിന്ന് മെഡലുകൾ

Sports
Print Friendly, PDF & Email

അബുദാബി – കഴിഞ്ഞ 17ന് അബുദാബി അൽജസീറ ക്ലബ്ബിൽ നടന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പ്രക്കാനം തുണ്ടുപറമ്പിൽ മനോജിന്റെയും സൗമയുടെയും മകൾ പത്തുവയസുകാരി അഷ്മിത ടി മനോജിന് “കത്തക്ക്” ഇനത്തിൽ ഗോൾഡ് മെഡലും “കുമിത്തേക്ക് ” ഇനത്തിൽ ബ്രൗൺസ് മെഡലും നേടി വിജയിച്ചു.

യുഎഇ കരാട്ടെ ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 600ൽ പരം പേർ പങ്കെടുത്തു.
ഇന്ത്യ, ഇറാൻ, ഒമാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും യുഎഇ യിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുമുള്ളവരുമായ 5 മുതൽ 56 വയസ്സുവരെ പ്രായമുള്ളവർ ആണ് മൽസരങ്ങളിൽ പങ്കെടുത്തത്.

യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്.
ചെറിയ കുട്ടികളുടെ മികച്ച പ്രകടനങ്ങളാണ് മൽസരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *