പ്രക്കാനം – കൈതവന ശ്രീ ദുർഗാ ഭഗവതി ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് കുറച്ചു മാറി 40 വർഷമായി ആൾത്താമസം ഇല്ലാത്ത കുടുംബ ക്ഷേത്രത്തോടു ചേർന്നുള്ള അറയും വീടും വൈകിട്ട് കത്തിച്ചുവച്ച വിളക്കിൽ നിന്നും തീ പടർന്നു ഭാഗികമായി കത്തി നശിച്ചു. പത്തനംതിട്ടയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണച്ചു.
ചെന്നീർക്കര പഞ്ചായത്ത് മൂന്നാം വാർഡിൽ ചെറുവള്ളി ശ്രീ. വിശ്വനാഥൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്. ഈ സ്ഥലത്ത് ആൾത്താമസം കുറവുള്ള ഭാഗമായതിനാലും, ചുറ്റിനും കാടുപോലെ മരങ്ങൾ ഉള്ളതിനാലും ഈ വീടിനു തീപ്പിടിച്ചത് വളരെ താമസിച്ചാണ് നാട്ടുകാർ അറിഞ്ഞത്.
രാത്രി 11.50 ഓടെ യാണ് നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിക്കുന്നത്. പത്തനംതിട്ട ഫെയർ ഓഫീസ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ A. P. ദില്ലു, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ എസ്. ഷാജികുമാർ, അസീം, അജു, വിഷ്ണു, അജിലേഷ്, അനുരാജ്, തൻസീർ, ഹോം ഗാർഡ് മാരായ ഡേവിഡ്, രാജേഷ്, നസീർ തുടങ്ങിയവർ തീയണക്കുന്നതിൽ പങ്കാളികളായി.
What do you feel about this post?
Like
Love
Happy
Haha
Sad

