റാന്നി: വീട്ടിൽ നിന്ന് 900 മില്ലി ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പ്രതി പഴവങ്ങാടി മോതിരവയൽ വേങ്ങത്തടം മൂഴിക്കൽ തോമസ് ചാക്കോ(54)യെ അറസ്റ്റ് ചെയ്തു. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന്റെ നിർദ്ദേശ പ്രകാരംഎക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എസ്. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ. കിഷോർ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ആർ.ആർ. രജീഷ്, ഡ്രൈവർസുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


